സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീർത്തി പട്ടേലാണ് അഹമ്മദാബാദിൽ പിടിയിലായത്.
സൂറത്തിലെ പ്രമുഖ ബിൽഡറെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പത്ത് മാസത്തിലേറായി കീർത്തി പട്ടേൽ ഒളിവിലായിരുന്നു. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇവർ താമസസ്ഥലത്ത് നിന്നും മുങ്ങിയത്.
പിന്നീട് ലൊക്കേഷൻ തിരിച്ചറിയതിരിക്കാൻ ഫോൺ നമ്പറുകളും സിം കാർഡുകളും മാറിമാറി ഉപയോഗിച്ചു. ഇൻസ്റ്റാഗ്രാമുമായി സഹകരിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഭൂമി കൈയേറ്റം, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി പരാതികളും ഇവർക്കെതിരെ നിലവിലുണ്ട്.















