ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പേടകം ഗ്രൗണ്ട് ടെസ്റ്റിങിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഷിപ്പ് 36 എന്നറിയപ്പെടുന്ന വരാനിരിക്കുന്ന പരീക്ഷണ പറക്കലിന് സജ്ജമാക്കിയിരുന്ന പേടകമാണ് പൊട്ടിത്തെറിച്ചത്.
BREAKING: SpaceX Starship explodes during static fire test pic.twitter.com/ChTSKp3KIO
— BNO News (@BNONews) June 19, 2025
കമ്പനിയുടെ ടെക്സസിലെ സ്റ്റാർബേസ് കേന്ദ്രത്തിൽ എഞ്ചിൻ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെത്തുടർന്ന് സ്റ്റാർബേസ് പരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശം സുരക്ഷാ വലയത്തിലാണ്. പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് സ്‌പേസ് എക്‌സ് കമ്പനിയും അറിയിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ലായെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. പരീക്ഷണത്തിനിടെ എഞ്ചിന്റെ പ്രവർത്തനത്തിലുണ്ടായ അപാകത പൊട്ടിത്തെറിക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തെത്തുടർന്ന് വിക്ഷേപണ തയ്യാറെടുപ്പുകൾ അനിശ്ചിതമായി നിർത്തിവെച്ചു.















