പലർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വർദ്ധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പഞ്ചസാര കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ഉത്തമം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം,
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂർണമായും ഒഴിവാക്കുക. ബേക്കറികളിൽ നിന്ന് വാങ്ങുന്ന പായ്‌ക്ക് ചെയ്ത ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷകരമാണ്. ഇത്തരം ബേക്കറി പലഹാരങ്ങളിൽ അമിത അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടാകും.
വിനാഗിരി, നാരങ്ങാനീര് ചേർത്ത് ആഹാരം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അൽപം വിനാഗിരിയോ നാരങ്ങാനീരോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശീലിക്കേണ്ടതുണ്ട്. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കുകയും പഞ്ചസാര ആഗീരണം ചെയ്യുന്നത് കുറയ്‌ക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ ഉൾപ്പെട്ട ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ദൈനംദിന ഭക്ഷണത്തിൽ മുട്ട, പനീർ, പയർ, ചിക്കൻ പോലെയുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കുന്നു.















