കൊല്ലം : കൊട്ടാരക്കരയിൽ ട്രാൻസ് ജൻഡർമാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. കൊട്ടാരക്കര സി. ഐ ക്കും, എസ് എച്ച് ഒ ഉൾപ്പെടെ 10 പോലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ വനിതാ പോലീസും ഉണ്ട്. റോഡ് ഉപരോധിച്ച ട്രാൻസ് ജൻഡർമാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
കുപ്പിയേറുകൊണ്ട് പരിക്കുപറ്റിയ സി ഐ ജയകൃഷ്ണൻ ചികിത്സയിലാണ്. എസ് ഐ അനീസ്, വനിത സി പി ഓ ആര്യ, സി.പി സലാം എന്നിവർ താലൂക്ക് ആശുപത്രിയിൽ. ലാത്തിയടിയേറ്റ് സമരക്കാരിൽ ചിലരുടെ തലപൊട്ടി. അഞ്ചുപേർക്കൊഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
2021 ൽ കൊട്ടാരക്കരയിൽ വാഹന ഗതാഗതം തടസപ്പെടുത്തിയ കേസിൽ 6 ട്രാൻസ് ജൻഡർമാർക്കെതിരെ കേസ് എടുത്തിരുന്നു. ഇപ്പോൾ അറസ്റ്റ് വാറണ്ട് ആയതോടെ ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ഇത് കള്ളക്കേസ് ആണെന്നാണ് ട്രാൻസ് ജൻഡർമാർ സമൂഹത്തിന്റെ ആരോപണം.
അറസ്റ്റിലായ ഇരുപതോളം സമരക്കാരെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും















