പത്തനംതിട്ട: കോന്നി തണ്ണിത്തോട് വൻ തീപിടിത്തം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് പൂർണ്ണമായും നശിച്ചത്. തീ ആളിപ്പടർന്ന് കെട്ടിടത്തിന്റെ മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാറിനും തീ പിടിച്ചു.
കാറിന്റെ മുൻവശം ഉരുകി പോയി.
ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ബേക്കറിക്കുള്ളിൽ ഉണ്ടായിരുന്ന രണ്ട് എൽ പി ജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കും മുൻപ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.















