കൊച്ചി: പതിനൊന്നാമത് അന്താരാഷ്‌ട്ര യോഗ ദിനം നാളെ ആഘോഷിക്കും. നാളെ കേന്ദ്ര ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന യോഗാസംഗമത്തിൽ കേരളത്തിൽ നിന്നുൾപ്പെടെ നാലുലക്ഷത്തിലേറെസംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും. ഏകലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ വിഷയം.
സർക്കാർ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവ രാവിലെ 6.30 മുതൽ 7.45 വരെ യോഗസംഗമം സംഘടിപ്പിക്കും. കാശ്‌മീർ മുതൽ കേരളം വരെ വേദിയാകും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഏറ്റവുമധികം സാമൂഹികപങ്കാളിത്തം നേടുന്ന പരിപാടിയായി യോഗാസംഗമം മാറുമെന്ന് ആയുഷ് അധികൃതർ പറഞ്ഞു. ആയുഷ് വകുപ്പിൽ രജിസ്റ്റർ ചെയ്‌ത സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരപത്രവും, അഭിനന്ദന കത്തുകളും കേന്ദ്ര സർക്കാർ നൽകും.
ലോകമെങ്ങും യോഗയെ എത്തിക്കുകയാണ് ലക്ഷ്യത്തോടെ 2015 ജൂൺ 21നാണ് അന്താരാഷ്‌ട്ര യോഗ ദിനം ആരംഭിച്ചത്.















