കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ചായക്കടയിൽ നൽകിയ ബുൾസൈ നിമിഷനേരംകൊണ്ട് പ്ലാസ്റ്റിക് മുട്ടയായി മാറി. തുരുത്തിലമ്പലം കവലയിലെ അനിതയുടെ കടയിലാണ് മുട്ടയിൽ മറിമായം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
കടയിലെത്തിയ ആൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബുൾസൈ തയാറാക്കി നൽകിയത്. എന്നാൽ നിമിഷ നേരംകൊണ്ട് ഇത് പ്ലാസ്റ്റിക് പോലെ ദൃഢമായി. ബുൾസൈയിലെ മഞ്ഞക്കരു സാധാരണപോലെ ആയിരുന്നുവെങ്കിലും വെള്ളഭാഗം പ്ലാസ്റ്റിക്കിന് തുല്യമായി. കഴിക്കാനും പ്രയാസമുണ്ടായി. പ്ലാസ്റ്റിക് പോലെ വലിയുകയും ചവയ്‌ക്കാനും ബുദ്ധിമുട്ടുണ്ടായി. മുട്ടയുടെ രുചിയും അനുഭവപ്പെട്ടില്ല
സ്ഥിരമായി വാഹനത്തിൽ വരുന്ന മുട്ടവില്പനക്കാരനിൽ നിന്നാണ് മുട്ട വാങ്ങിയതെന്ന് കടയുടമ പറയുന്നു. ഇതിലാണ് വ്യാജനെ കണ്ടെത്തിയിരിക്കുന്നത്. സംഭം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതായും ഇക്കൂട്ടത്തിലുള്ള ബാക്കി മുട്ടൽ ഉപയോഗിക്കില്ലെന്നും കടയുടമ പറഞ്ഞു.















