മലപ്പുറം: ഈ നിയമസഭയുടെ അവശേഷിക്കുനന് കാലത്തേക്ക് നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ആരെന്നറിയാൻ അല്‍പസമയത്തിനകം വോട്ടെണ്ണൽ തുടങ്ങും . ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 8.10 മുതൽ ഇവിഎമ്മുകളും എണ്ണിതുടങ്ങും.
വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും.രാവിലെ 8.30 ഓടെ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. ഇവിടുത്തെ ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള പുതിയ കണക്കാണ് ഇത്.
വോട്ടെണ്ണലിൽ 19 റൗണ്ടുകൾ ഉണ്ട്. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടായിരുന്നു. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് 4 ടേബിളുകളും , സർവീസ് പോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. അരമണിക്കൂറിനുള്ളില്‍ത്തന്നെ ആദ്യഘട്ട ലീഡ് അറിയാം. സാധാരണഗതിയിൽ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.
എന്‍ഡിഎയ്‌ക്കായി മോഹന്‍ ജോര്‍ജ്, എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.















