വെടിനിര്‍ത്തലില്‍ 1000 പോയന്റ് ചാഞ്ചാടി സെന്‍സെക്‌സ്; നിഫ്റ്റി 25000 ന് മുകളില്‍, മാര്‍ക്കറ്റ് ഇനി എങ്ങോട്ട്?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

വെടിനിര്‍ത്തലില്‍ 1000 പോയന്റ് ചാഞ്ചാടി സെന്‍സെക്‌സ്; നിഫ്റ്റി 25000 ന് മുകളില്‍, മാര്‍ക്കറ്റ് ഇനി എങ്ങോട്ട്?

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 447.82 ലക്ഷം കോടി രൂപയില്‍ നിന്ന് 450.08 ലക്ഷം കോടി രൂപയായി വര്‍ധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 07:34 pm IST
file photo

file photo

FacebookTwitterWhatsAppTelegram

മുംബൈ: ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ 1121 പോയന്റ് വരെ കുതിച്ചുയര്‍ന്ന സെന്‍സെക്‌സ് ഉച്ചയോടെ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതോടെ അവിടെ നിന്ന് 963 പോയന്റ് താഴേക്കിറങ്ങി. ദിനാവസാനം 158 പോയിന്റ് ഉയര്‍ന്ന് 82,055 ലും നിഫ്റ്റി 72 പോയിന്റ് ഉയര്‍ന്ന് 25,044 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 273 പോയിന്റ് താഴേക്ക് വീണു.

നേട്ടവും നഷ്ടവും

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 447.82 ലക്ഷം കോടി രൂപയില്‍ നിന്ന് 450.08 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. നേട്ടത്തില്‍ മുന്നില്‍ നിന്ന അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 2.5% വരെ ഉയര്‍ന്നു. മറുവശത്ത്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ട്രെന്റ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ബിഇഎല്‍, മാരുതി, എച്ച്‌യുഎല്‍, ടിസിഎസ് എന്നിവ സെന്‍സെക്‌സില്‍ 1.5% വരെ നഷ്ടം നേരിട്ടു.

ഇന്ന് 108 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മറുവശത്ത്, ബിഎസ്ഇയില്‍ 44 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും പതിച്ചു. ബിഎസ്ഇയില്‍ വ്യാപാരം നടന്ന 4144 ഓഹരികളില്‍ 2662 ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1339 ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

വിദഗ്ധര്‍ ചെറിയതോതില്‍ പോസിറ്റീവ്

ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ച് വിപണി വിദഗ്ധര്‍ ചെറിയ തോതില്‍ പോസിറ്റീവ് അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ‘ഡേ ചാര്‍ട്ടില്‍ നീണ്ട വിക്കുള്ള ഒരു നെഗറ്റീവ് കാന്‍ഡില്‍ രൂപപ്പെട്ടു. വീണ്ടും ഉയര്‍ന്ന നിലയിലെത്തുന്നതിന് മുമ്പ് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ ഏകീകരണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. റേഞ്ചിനുള്ളിലാണ് ചലനമെങ്കിലും നിഫ്റ്റിയുടെ ഹ്രസ്വകാല പ്രവണത പോസിറ്റീവായി തുടരുന്നു. 25200-25300 ലെവലിനു മുകളിലുള്ള കൂടുതല്‍ സുസ്ഥിരമായ നീക്കം 25600 ലേക്ക് വഴി തുറക്കും. 24900 ലെവലിലാണ് സപ്പോര്‍ട്ടുള്ളത്,’ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.

‘വിപണിയുടെ മധ്യകാല വീക്ഷണം പോസിറ്റീവായി തുടരുന്നു. നിഫ്റ്റിയില്‍ 25,000 ഉം സെന്‍സെക്‌സില്‍ 82000 ഉം ഡേ ട്രേഡര്‍മാര്‍ക്കുള്ള ഒരു പ്രധാന പിന്തുണാ മേഖലയായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ലെവലിനു മുകളില്‍, 25,200-25,300 ലേക്ക് നിഫ്റ്റിയും 82500-83000 വരെ സെന്‍സെക്‌സും മുന്നേറുമെന്ന് പ്രതീക്ഷിക്കാം. മറുവശത്ത്, നിഫ്റ്റി 25,000 നും സെന്‍സെക്‌സ് 82000 നും താഴെയാണെങ്കില്‍ അത് 24,850-24,800 / 81600-81500 വരെയുള്ള തിരുത്തലിലേക്കും എത്താന്‍ സാധ്യതയുണ്ട്. നിലവിലെ മാര്‍ക്കറ്റ് ഘടന അസ്ഥിരവും ദിശാബോധമില്ലാത്തതുമാണ്; അതിനാല്‍, ഡേ ട്രേഡേഴ്‌സിന് ലെവല്‍ അധിഷ്ഠിത വ്യാപാരം അനുയോജ്യമായ തന്ത്രമായിരിക്കും.’ കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു

25,200 ലെ റെസിസ്റ്റന്‍സ് ലെവല്‍ മറികടക്കാന്‍ നിഫ്റ്റിക്ക് കഴിയാത്തത് കരടികള്‍ ഇപ്പോഴും സജീവമാണെന്ന് സൂചിപ്പിക്കുന്നെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. എന്നിരുന്നാലും, പ്രധാന മേഖലകളിലുടനീളമുള്ള റൊട്ടേഷന്‍ വാങ്ങല്‍, മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് വിഭാഗങ്ങളിലെ ശ്രദ്ധേയമായ കരുത്ത് എന്നിവ വ്യാപാര അവസരങ്ങള്‍ നല്‍കുന്നത് തുടരുന്നു.

 

Tags: Share marketSENSEXNIFTYIsrael-Iran war
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies