ലീഡ്‌സിലെ ഹെഡിംഗ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പരമ്പരയിൽ 1-0 ലീഡ് നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യൻ കളിക്കാരുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഇംഗ്ലണ്ട് 371 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് അനായാസം ബാറ്റുവീശി വിജയം കൈപ്പിടിയിലാക്കി.
വിക്കറ്റ് വീഴാത്ത ആദ്യ സെഷനിലുടനീളം, ഇന്ത്യൻ കളിക്കാർ പന്തിന്റെ അവസ്ഥയിൽ തൃപ്തരല്ലായിരുന്നു, മാത്രമല്ല അത് മാറ്റാൻ അമ്പയറോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. മുഹമ്മദ് സിറാജും പിന്നീട് ഷാർദുൽ താക്കൂറും ഇതേ ആവശ്യവുമായി അമ്പയർ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കെ എൽ രാഹുലുമടക്കം ഇതിനായി ഏറെ ചർച്ചകൾ നടത്തിയിരുന്നു.
എന്നിരുന്നാലും, പന്ത് ഗേജ് പരിശോധനയിലൂടെ കടന്നുപോയതിനാൽ അമ്പയർമാർ ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ചില്ല. മാച്ച് ഒഫീഷ്യൽസിൽ ഇന്ത്യൻ ടീം തൃപ്തരല്ലായിരുന്നു, ക്യാപ്റ്റൻ ഗിൽ അമ്പയറുമായുള്ള ചർച്ചയിൽ രോഷാകുലനായി കാണപ്പെട്ടു. അതേസമയം, പന്ത് മാറ്റാനുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകളെ തുടർന്ന് ഹെഡിംഗ്‌ലിയിലെ കാണികൾ ഇന്ത്യൻ ടീമിനെ കൂക്കിവിളിച്ചു. ഒടുവിൽ ആദ്യ സെക്ഷന്റെ അവസാന മിനിറ്റുകളിൽ അമ്പയർമാർ പന്ത് മാറ്റാൻ അനുവദിച്ചു. ഇതിന് ജഡേജയുടെ പ്രതികരണം അമ്പയറുടെ മുഖത്തും ചിരിപടർത്തി.
கண்ணாடியை திருப்புனா எப்படி சார் Auto ஓடும்? 😅👀
📺 தொடர்ந்து காணுங்கள் | England vs India | 1st Test | Day 05 | நேரலை | JioHotstar-ல்#ENGvIND #TeamIndia pic.twitter.com/yi1mCWddKM
— Star Sports Tamil (@StarSportsTamil) June 24, 2025