ന്യൂഡൽഹി: ഗഗൻയാൻ ദൗത്യത്തിനായി സുസജ്ജമായി ശുഭാംശു ശുക്ലയും സംഘവും. സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലിരിക്കുന്ന ശുഭാംശു ശുക്ലയുടെ ആദ്യം ചിത്രം പുറത്തുവന്നു. 12 മണിക്ക് നടക്കാനിരിക്കുന്ന വിക്ഷേപണത്തിനായി ശുഭാംശുവും സംഘവും സജ്ജവമായി ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39A യിൽ നിന്നാണ് റോക്കറ്റ് കുതിച്ചുയരുന്നത്. 1969-ൽ അപ്പോളേ 11-ൽ നീൽആംസ്ട്രോംഗ് ചന്ദ്രനിലേക്ക് യാത്ര തിരിച്ച സ്ഥലമാണിത്.
വിംഗ് കമാൻഡർ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയതിന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടുമൊരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. പോളണ്ടിൽ നിന്നുള്ള മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി, ഹംഗറിയിലെ ടിബോർ കപു, യുഎസിൽ നിന്നുള്ള കമാൻഡർ പെഗ്ഗി വിറ്റ്സൺ എന്നിവരും ബഹിരാകാശ പേടകത്തിലുണ്ട്.
14 ദിവസം നീണ്ടുനിൽക്കുന്നതാണ് ദൗത്യം. 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ ഗവേഷകർ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക തകരാറും മറ്റും നാല് തവണ മാറ്റിവച്ച വിക്ഷേപണമാണ് ഇന്ന് യാഥാർത്ഥ്യമാവുക.