തിരുമല: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വെങ്കിടേശ്വര പ്രണദാന ട്രസ്റ്റിന് ഗൂഗിൾ വൈസ് പ്രസിഡന്റ് തോട്ട ചന്ദ്രശേഖർ ഒരു കോടി രൂപ സംഭാവന നൽകി. ഈ തുകയുടെ ചെക്ക് തിരുമലയിലെ ക്യാമ്പ് ഓഫീസിൽ വെച്ച് ടിടിഡി ചെയർമാൻ ബി ആർ നായിഡുവിന് അദ്ദേഹം കൈമാറി.
തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ ഓഫീസിൽ നടന്ന യോഗത്തിൽ ടിടിഡി അധികൃതർ തോട്ട ചന്ദ്രശേഖറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാന്റെ ഓഫീസിൽ നടന്ന യോഗത്തിൽ ടിടിഡി അധികൃതർ തോട്ട ചന്ദ്രശേഖറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം, ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിനും, ദരിദ്രരെ സഹായിക്കുന്നതിനും, പൊതുജനക്ഷേമ ആവശ്യങ്ങൾക്കുമായി വിവിധ ട്രസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധിപേർ ഈ ട്രസ്റ്റുകൾക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്.
പാവപ്പെട്ട രോഗികൾക്ക് സൗജന്യ വൈദ്യസഹായം നൽകുന്നതിനായി രൂപീകരിച്ച ട്രസ്റ്റാണ് ശ്രീ വെങ്കിടേശ്വര പ്രാണധാന ട്രസ്റ്റ്. (എസ്.വി. പ്രാണധാന ട്രസ്റ്റ്) .















