തൃശൂർ: കൊടകരയിൽ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ താമസക്കാരായ ഒൻപത് പേർ ഓടിരക്ഷപ്പെട്ടു.
തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും പുറത്തെത്തടുക്കുമ്പോൾ രാഹുലിന് ജീവനുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേയാണ് മരണം സംഭവിച്ചത്. കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ രണ്ടരമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്,
ഇന്ന് രാവിലെ ആറരയൊടെ തൊഴിലാളികൾ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ മുൻഭാഗം നിലംപൊത്തുന്നത്. മണ്ണ് കൊണ്ട് നിർമിച്ച ഇരുനില കെട്ടിടത്തിന് 50 വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. 12 പേരാണ് ഇവിടെ വാടകയ്‌ക്ക് താമസിച്ചത്. ഒരാളിൽ നിന്നും ആയിരം രൂപയോളമാണ് കരാറുകാരൻ വാങ്ങിയിരുന്നത്. കെട്ടിടം അനധികൃതമാണെന്നാണ് വിവരം