വാഷിംഗ്ടൺ: ബഹിരാകാശ നിലയത്തിൽ നിന്ന് ആദ്യ സന്ദേശം പങ്കുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ നിലയത്തിൽ ഒരു കുഞ്ഞിനെ പോലെയാണ് താനെന്നും ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു.
ഭൂമിയെ ഐഎസ്എസിൽ നിന്ന് കണ്ട ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ബഹിരാകാശത്ത് എത്തുന്ന 634-ാമത്തെ സഞ്ചാരിയാണ് ഞാൻ. ഇവിടെ ഒരു കൊച്ചുകുട്ടിയെ പോലെയാണ്. നടക്കാൻ പഠിക്കുന്നു. ഭക്ഷണം കഴിക്കാൻ പരിശീലിക്കുന്നു.ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലത്ത് ജീവിക്കാനാണ് ഇപ്പോൾ പഠിക്കുന്നത്.
ആദ്യ ചുവടുവയ്പ്പുകളിലെ പിഴവുകൾ ഞങ്ങൾ ആസ്വദിക്കുകയാണ്. ഐഎസ്എസിലെ അടുത്ത രണ്ടാഴ്ച അതിശയകരമായിരിക്കും. അടുത്ത 14 ദിവസങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനാവും. ശാസ്ത്രവും ഗവേഷണവും പുരോഗമിക്കുമെന്ന കാര്യത്തിൽ ഒരുപാട് വിശ്വാസമുണ്ടെന്നും ശുഭാംശു ശുക്ല പറഞ്ഞു.















