ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിനെ രൂക്ഷമായി വിമർശിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്. മംദാനി “ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയായി തോന്നുന്നു” എന്ന് കങ്കണ പറഞ്ഞു.
” അദ്ദേഹത്തിന്റെ അമ്മ മീര നായർ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഒരാളും പത്മശ്രീ ജേതാവുമാണ് . ന്യൂയോർക്കിൽ ജനിച്ചു വളർന്ന അവർ ഭാരതത്തിന്റെ പ്രിയപ്പെട്ട മകളാണ്. അവർ പ്രശസ്ത എഴുത്തുകാരനുമായ മെഹ്മൂദ് മംദാനിയെ വിവാഹം കഴിച്ചു. ഇവരുടെ മകന്റെ പേര് സൊഹ്റാൻ എന്നാണ്, അയാൾ ഇന്ത്യക്കാരനേക്കാൾ പാകിസ്ഥാനിയാണെന്ന് തോന്നുന്നു. അവന്റെ ഹിന്ദു സ്വത്വത്തിനോ രക്തബന്ധത്തിനോ എന്ത് സംഭവിച്ചാലും, ഇപ്പോൾ അവൻ ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയ്യാറാണ്, കങ്കണ കുറിച്ചു.
ഇന്ത്യ വിരുദ്ധനെന്ന് നിലയിലാണ് സൊഹ്റാൻ മംദാനി ശ്രദ്ധിക്കപ്പെടുന്നത്. മുൻപ് തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രൻ തിരഞ്ഞെടുത്തപ്പോൾ മംദാനി പങ്കുവച്ച പോസ്റ്റ് സിപിഎം ആഘോഷമാക്കിയിരുന്നു. എങ്ങനെയുള്ള മേയറെയാണ് ന്യൂയോർക്ക് നഗരത്തിന് ഇപ്പോൾ ആവശ്യമെന്ന ചോദ്യത്തിന് തന്റെ മറുപടി ഇതാണ് എന്നാണ് അന്ന് ആര്യ രാജേന്ദ്രന്റെ ചിത്രം ഷെയർ ചെയ്ത് പാക് പ്രേമിയായ മംദാനി കുറിച്ചത്. ഹമാസ് അനുകൂലിയായ മംദാനിയെ 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
മംദാനിക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. സൊഹ്റാൻ മംദാനി വായ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുമെന്ന് കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി പറഞ്ഞു. ന്യൂയോർക്കിൽ നിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന അദ്ദേഹത്തെപ്പോലുള്ള ‘സഖ്യകക്ഷികളുള്ളപ്പോൾ’ ഇന്ത്യയ്ക്ക് വേറെ ശത്രുക്കളുടെ ആവശ്യമില്ല, സോഷ്യൽ മീഡിയ പോസ്റ്റിൽ സിംഗ്വി പറഞ്ഞു.















