നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ലെന. കഴിഞ്ഞ ദിവസം നടന്ന ആക്സിയം- 4 ദൗത്യത്തിന്റെ ബാക്അപ്പ് പൈലറ്റായിരുന്നു ലെനയുടെ ഭർത്താവ് പ്രശാന്ത് നായർ. ഗംഭീരമായ അനുഭവം ആസ്വദിക്കുന്നതിന് അവസരമൊരുക്കി നൽകിയതിന് ഭർത്താവിന് നന്ദി അറിയിച്ചാണ് ലെന പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
നാസ സ്പേസ് സെന്ററിന്റെ വിവിധയിടങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ലെന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. ലെനയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരും കമന്റ് ബോക്സിലെത്തി.
ആക്സിയം 4 ദൗത്യത്തിൽ നിന്നും ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്‌ക്ക് മാറേണ്ടിവന്നാൽ പകരമായി പ്രശാന്തിനെ അയയ്‌ക്കാനാണ് തീരുമാനിച്ചിരുന്നത്. വിക്ഷേപണം പൂർത്തിയാകുന്നത് വരെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പ്രശാന്ത് പരിശീലനത്തിന് എത്തിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ലെനയുടെയും പ്രശാന്ത് ബാലകൃഷ്ണന്‍ നായരുടെയും വിവാഹം. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ലെന തന്റെ ഭർത്താവും ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്തിനെ പരിജയപ്പെടുത്തിയത്.