തിരുവനന്തപുരം: ഭാരതാംബയെ അധിക്ഷേപിച്ച് വിഎസ്എസ്എസി ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലുടെയാണ് അധിക്ഷേപകരമായ പരാമർശം. കേന്ദ്രസർക്കാർ സ്ഥാപനമായ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥൻ ജി. ആർ. പ്രമോദാണ് ആക്ഷേപകരമായ പോസ്റ്റിട്ടിരിക്കുന്നത്. ‘ഏതെങ്കിലും ഒന്ന് ഉറച്ച് നിൽക്കട’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ അത്യന്തം ആക്ഷേപകരമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
കടുത്ത ഇടതു പക്ഷ അനുഭാവിയാണ് ഇയാൾ. വിവിധ ഇടത് സംഘടനകളിൽ ഇയാൾ അംഗമാണെന്നാണ് വിവരം . അക്കൗണ്ട് നിറയെ ഇടത് നേതാക്കളുടെ ഫോട്ടോകളാണ്. ജി. ആർ. പ്രമോദിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.















