കൊല്ലം : കൊല്ലത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
വീടിന് സമീപത്തെ റെയിൽവേ ഓടയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.















