തൃശൂർ : കെട്ടിടം തകർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി പൊലീസ്, കൊടകര പഞ്ചായത്ത്, തൊഴില്‍ വകുപ്പ് എന്നിവരെ നിയോഗിച്ചു ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചതായും കളക്ടർ
കൊടകരയിൽ കെട്ടിടം തകർന്ന് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.വിമാനമാർഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യങ്ങളും ഒരുക്കും. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി മരണപ്പെട്ടവരുടെ ബന്ധുവായ ബൈത്തുല്‍ ഇസ്ലാമിന് കൈമാറി.
ഇന്ന് രാവിലെ ആറരയൊടെ തൊഴിലാളികൾ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൊടകരയിൽ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം ഉണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ താമസക്കാരായ ഒൻപത് പേർ ഓടിരക്ഷപ്പെട്ടു.
തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും പുറത്തെത്തടുക്കുമ്പോൾ രാഹുലിന് ജീവനുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേയാണ് മരണം സംഭവിച്ചത്. കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ രണ്ടരമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്, മണ്ണ് കൊണ്ട് നിർമിച്ച ഇരുനില കെട്ടിടത്തിന് 50 വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. 12 പേരാണ് ഇവിടെ വാടകയ്‌ക്ക് താമസിച്ചത്.















