ഇന്ത്യന്‍ വിപണികളില്‍ ഐപിഒ വസന്തം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒ വമ്പന്‍ വിജയമായി മാറി. മാത്രമല്ല കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഐപിഒയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ എച്ച്ബിഡിയുടേത്.
ഐപിഒയിലൂടെ എച്ച്ഡിബി 1.5 ബില്യണ്‍ ഡോളര്‍ (12,500 കോടി രൂപ) സമാഹരിച്ചു. സബ്സ്‌ക്രിപ്ഷന്‍ 1617 മടങ്ങ് – 2021 ന് ശേഷം ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട ഇന്ത്യന്‍ ബില്യണ്‍ ഡോളര്‍ ഐപിഒ ആയി ഇത് മാറി.
ജൂണ്‍ 25നായിരുന്നു ഐപിഒ ആരംഭിച്ചത്. വ്യക്തിഗത, ബിസിനസ് ലോണുകള്‍ നല്‍കുന്നതുള്‍പ്പടെ വിവിധ മേഖലകളില്‍ എച്ച്ഡിബിക്ക് പ്രവര്‍ത്തനമുണ്ട്. രാജ്യത്തുടനീളമായി 1747 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്കാണ് ഭൂരിപക്ഷഓഹരി ഉടമ.















