കണ്ണൂർ: കണ്ണൂരിൽ തെരുവ് നായ ആക്രമണം തുടരുന്നു. പാനൂർ കൈവേലിക്കലിൽ രണ്ടു പേരെ തെരുവുനായ കടിച്ചു.
കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്. വൈകിട്ട് 7 മണിയോട് കൂടിയാണ് വാണിവിലാസം എൽപി സ്കൂൾ പരിസരത്ത് വെച്ച് തെരുവുനായ കടിച്ചത്. ഇവരെ പാനൂർ താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തലശ്ശേരി ഹോസ്പിറ്റലിലേക്ക് മാറ്റി