ആലപ്പുഴ : മുതുകുളത്ത് തെരുവ് നായ ആക്രമണം . മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് തെരുവുനായ ജനങ്ങളെ ആക്രമിച്ചത്. വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവുനായ ആക്രമിച്ചു.
മുതുകുളം വടക്ക് നമ്പാട്ട് വീട്ടിൽ ധ്രുവ് (4 വയസ്സ്) ഇന്ന് രാവിലെയാണ് തെരുവുനായയുടെ കടിയേറ്റത്. കൈയ്‌ക്ക് സാരമായ മുറിവേറ്റ ധ്രുവ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഇതേ പ്രദേശത്ത് കൂന്തോലിൽ വീട്ടിലെ ഒരു ആടിനെ തെരുവുനായ കടിച്ചുകൊന്നിരുന്നു. നായയ്‌ക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.















