തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെന്റിലേറ്ററിൽ തന്നെ തുടരും. നിലവിലെ ചികിത്സ തുടരുമെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ രാവിലെ അറിയിച്ചിരുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും നിരീക്ഷിച്ചുവരികയാണ്. വൃക്കകളുടെ പ്രവർത്തനം സാധാരണനിലയിലേക്ക് വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.