കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണു. ആശുപത്രിയിലെ 14-ാം വാർഡാണ് തകർന്നുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അപകട സമയത്ത് കെട്ടിടത്തോട് ചേര്‍ന്ന് നിന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു കാലപ്പഴക്കമുള്ള കെട്ടിടമാണ് പൊളിഞ്ഞുവീണതെന്നാണ് സൂചന. മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും സ്ഥലത്തെത്തി.