സ്കൂളുകളിലെ സൂംബാ ഡാൻസിനെ വിമർശിച്ച അദ്ധ്യാപകനും മുജാഹിദ് വിസ്ഡം നേതാവുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. സൂംബാ ഡാൻസിനെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി. പാലക്കാട് എടത്തനാട്ടുകര പി.കെ. എം യുപി സ്കൂൾ അദ്ധ്യാപകനാണ്.
ആണും പെണ്ണും കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്നത് അംഗീകരിക്കാൻ കഴിയില്ല, അദ്ധ്യാപകൻ എന്ന നിലയിൽ താനും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അഷ്‌റഫ് പറഞ്ഞിരുന്നു. അഷ്‌റഫിന്റെ പോസ്റ്റിന് പിന്നാലെയാണ് സൂംബയ്ക്കെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രംഗത്ത് വന്നത്.