പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 38 കാരിക്കാണ് പൂനെ വൈറോളജി ലാബിൽ നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പനി, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകളെ തുടർന്ന ജുലൈ ഒന്നിനാണ് യുവതി ചികിത്സ തേടിയത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഇവരുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിൽ നൂറിലധികം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.
ജൂലൈ ഒന്നിന് മലപ്പുറം മങ്കടയിൽ മരിച്ച പതിനേഴുകാരിക്കും നിപ ബാധയുണ്ടായിരുന്നോ എന്നും സംശയമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധന പോസിറ്റീവ് ആയിരുന്നു. സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.















