ബംഗളൂരു: ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരായ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. 2012ല്‍ ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ച് രഞ്ജിത്ത് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് അവകാശപ്പെട്ട യുവാവാണ് പരാതി നല്‍കിയത്.
ഹൈക്കോടതി നേരത്തെ ഈ കേസില്‍ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. കേസ് തുടരാന്‍ വ്യക്തമായ കാരണമൊന്നുമില്ലെന്ന് ജസ്റ്റിസ് എസ്.ആര്‍. കൃഷ്ണകുമാര്‍ വിലയിരുത്തി. വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടല്‍ 2012 ല്‍ തുറന്നിരുന്നില്ലെന്നും 2016 ലാണ് അത് ആരംഭിച്ചതെന്നും രഞ്ജിത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രഭുലിംഗ് നവദ്ഗി കോടതിയെ അറിയിച്ചു. പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.















