ടെഹ്റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഷിയ മുസ്ലീങ്ങളുടെ പ്രധാന ദിവസമായ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വ വാർഷികവുമായി ബന്ധപ്പെട്ട് ടെഹ്‌റാനിൽ നടന്ന ചടങ്ങിലാണ് 86 കാരനായ ഖമേനി പങ്കെടുത്തത്. മദ്ധ്യ ടെഹ്‌റാനിലെ ഇമാം ഖൊമേനി പള്ളിയിലാണ് പരിപാടി നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
1989ലാണ് ഖമേനി ഇറാന്റെ പരമോന്നത നേതാവായി മാറുന്നത്. പിന്നീട് അന്തിമ വാക്ക് ഖമേനിയുടേതായി. ജൂൺ 13 ന് ഇസ്രായേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിന് ശേഷം ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് പാർലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു അവസാന പരിപാടി.
സംഘർഷം രൂക്ഷമായതിന് പിന്നാലെ ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഖത്തറിലെ യുഎസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെ ഖമേനി വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു.
The moment when the Leader of the Islamic Revolution entered the Imam Khomeini Hussainiyah to attend the fourth night of mourning ceremonies on eve of Ashura, July 5, 2025. pic.twitter.com/Y3WLQAppfe
— Khamenei Media (@Khamenei_m) July 5, 2025















