വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് വനവാസി യുവാക്കൾക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി ഓടപ്പുളം മേഖലയിൽ താമസിക്കുന്ന പുതുവീട് ഉന്നതിയിലെ സുരേഷ്, സുകുമാരൻ, സമീപവാസിയായ ഓലിക്കൽ ധനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ പരിക്ക് അൽപ്പം ഗുരുതരമാണ്
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചായകുടിക്കാനായി സമീപത്തെ കടയിലേക്ക് പോകുകയായിരുന്നു സംഘം. ഇതിനിടെ കാട്ടുപന്നി ചാടി വീഴുകയായിരുന്നു. പരിക്കേറ്റ യുവാക്കൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.















