തിരുവനന്തപുരം: കുടിച്ചശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ബിവറേജസ് കേര്‍പ്പറേഷന്‍. കുപ്പി നിക്ഷേപിക്കാൻ ഔട്ട്ലെറ്റുകൾക്ക് സമീപം ബാസ്കറ്റ് സ്ഥാപിക്കാനാണ് ആലോചന. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് നൽകും. പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും ഒരുമാസത്തിനകം തീരുമാനമുണ്ടാകുമെന്നുമാണ് സൂചന.
സംസ്ഥാനത്തെ മുഴുവൻ ഔട്ട്ലെറ്റുകളിലും ഇതിനായി ബാസ്‌ക്കറ്റ് സൗകര്യം ഒരുക്കും. ആഴ്ചയിലോ മാസത്തിലോ കൃത്യമായ ഇടവേളകളിൽ ഈ മദ്യക്കുപ്പികൾ കമ്പനി ശേഖരിക്കും. പ്ലാസ്റ്റിക് കുപ്പികളാണ് ശേഖരിക്കുക,
ബെവ്കോയുടെ 284 ഔട്ട്‌ലെറ്റുകളിലൂടെ പ്രതിവര്‍ഷം 51 കോടി കുപ്പി മദ്യമാണ് ശരാശരി വില്‍ക്കുന്നത്. ഉപയോഗശേഷം കുപ്പികള്‍ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കുന്നതിനാണ് നടപടി. ബോട്ടിലുകള്‍ നീക്കം ചെയ്യാന്‍ ചെറിയ തുക ബെവ്‌കോ നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ല.
Leave a Comment