ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിന്റെ സൂത്രധാരന്മാരായ ഭീകരരെ സഹായിച്ച രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ജമ്മു കോടതിയാണ് 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽവിട്ടത്. റിമാൻഡ് കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പർവൈസ് അഹമ്മദ് ജോത്താർ, ബഷീർ അഹമ്മദ് എന്നിവരാണ് പ്രതികൾ.
ഭീകരർക്ക് അഭയം നൽകുകയും വേണ്ട സഹായങ്ങൾ ചെയ്തുകാെടുക്കുകയും ചെയ്ത സംഭവത്തിൽ ജൂൺ 22-നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ ജമ്മു കോടതിയിൽ ഹാജരാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്നും അവർ പാകിസ്ഥാൻ പൗരന്മാരാണെന്നും പ്രതികൾ വെളിപ്പെടുത്തിയിരുന്നു.
പഹൽഗാമിലുള്ള ഹിൽ പാർക്കിലെ ഒരു കുടിലിലാണ് ഭീകരരെ പാർപ്പിച്ചിരുന്നത്. ഭീകരർക്ക് വേണ്ട ഭക്ഷണം, താമസം തുടങ്ങിയ എല്ലാ സഹായങ്ങളും പ്രതികൾ ചെയ്തുകൊടുത്തിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
Leave a Comment