കത്തിയും തൂവാലയും കൊണ്ട് സുരക്ഷിതമായി പ്രസവമെടുത്തു; റെയിൽവേ സ്റ്റേഷനിൽ ഗർഭിണിക്ക് രക്ഷകനായ മേജറിന് കരസേനാ മേധാവിയുടെ ആദരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കത്തിയും തൂവാലയും കൊണ്ട് സുരക്ഷിതമായി പ്രസവമെടുത്തു; റെയിൽവേ സ്റ്റേഷനിൽ ഗർഭിണിക്ക് രക്ഷകനായ മേജറിന് കരസേനാ മേധാവിയുടെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2025, 10:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രശംസനീയമായ മനഃസാന്നിധ്യവും നിസ്വാർഥമായ സേവന മനോഭാവവും പ്രകടിപ്പിച്ച മേജർ രോഹിത് ബച്ച്‌വാലയെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ യുവതിക്ക് സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ സഹായിച്ച മേജർക്ക് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലടക്കം പ്രശംസിക്കപ്പെട്ടിരുന്നു.

Honouring a selfless service beyond the call of Duty #GeneralUpendraDwivedi, #COAS, today commended Major Bachwala Rohit for demonstrating exceptional professional acumen and selfless commitment beyond the call of duty.

On 05 Jul 2025, while proceeding on leave from Military… pic.twitter.com/fFpsD54EUS

— ADG PI – INDIAN ARMY (@adgpi) July 7, 2025

നിലവിൽ ഝാൻസി മിലിട്ടറി ആശുപത്രിയിലെ ആർമി മെഡിക്കൽ ഓഫീസറാണ് രോഹിത്. ജൂലൈ 5 നായിരുന്നു സംഭവം. തന്റെ ജന്മനാടായ ഹൈദരാബാദിലേക്ക് അവധിക്ക് പോവുകയായിരുന്നു രോഹിത്. എന്നാൽ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് അദ്ദേഹം കഠിനമായ പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെ കാണാൻ ഇടയായി. അവർ ലിഫ്റ്റ് ഏരിയക്ക് സമീപം വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. യുവതിയുടെ അവസ്ഥയുടെ ഗൗരവവും അടിയന്തര ഇടപെടലിന്റെ ആവശ്യകതയും മനസ്സിലാക്കിയ അദ്ദേഹം, സഹായിക്കാൻ തയാറായി മുന്നോട്ടുവന്നു.

ശസ്ത്രക്രിയാ ഉപകരണങ്ങളോ മറ്റ് പരീക്ഷണ സൗകര്യമോ ലഭ്യമായിരുന്നില്ലെങ്കിലും പാലറ്റ്ഫോമില് വച്ചുതന്നെ പ്രസവം നടത്താൻ ഒടുവിൽ തീരുമാനിച്ചു. കയ്യിലുണ്ടായിരുന്ന മുണ്ടെടുത്ത് സ്വകാര്യതയ്‌ക്കായി ഒരു താൽക്കാലിക കർട്ടൻ സൃഷ്ടിച്ചു. അതെ സമയം മറ്റ് വനിതാ റെയിൽവേ ജീവനക്കാരും അദ്ദേഹത്തെ സഹായിക്കാൻ ചുറ്റുംകൂടി. ഒരു ചെറിയ കത്തിയുടെയും ഹെയർ ക്ലിപ്പിന്റെയും സഹായത്തോടെ അദ്ദേഹം സുരക്ഷിതമായി കുഞ്ഞിന്റെ പൊക്കിൾകൊടി വേർപെടുത്തി യുവതിയുടെ പ്രസവമെടുത്തു.

പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസിൽ ബരാബങ്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതെന്നും ഝാൻസിയിൽ വെച്ച് അവരെ ഇറക്കേണ്ടി വന്നെന്നും നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മനോജ് കുമാർ സിംഗ് സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ വനിതാ ടിടിഇമാരും റെയിൽവേ ജീവനക്കാരും മേജർ രോഹിത് ബച്ച്‌വാലയുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേജർ രോഹിത് ബച്ച്‌വാലയുടെ മാനുഷികവും ധീരവുമായ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സംഭവത്തിന്റെ ചിത്രങ്ങൾ പങ്കിട്ടു. ഇന്ത്യൻ സായുധ സേനയുടെ ധാർമ്മികതയ്‌ക്ക് ഒരു തെളിവായി ഈ പ്രവൃത്തി നിലകൊള്ളുന്നുവെന്ന് പോസ്റ്റിൽ കുറിച്ചു.

Tags: Indian Armybabydeliverybirthpregnant ladyMajor Rohit BachwalaJhansi Railway Station
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies