റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയിറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റഷ്യൻ അധികൃതർ അറിയിച്ചു, അദ്ദേഹം സ്വയം വെടിവച്ച് മരിച്ചു എന്നാണ് ഔഗ്യോഗിക ഭാഷ്യം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തിങ്കളാഴ്ചഅദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.
സ്റ്റാരോവോയിറ്റിനെ പുറത്താക്കിയതിന് ഒരു പുട്ടിൻ കാരണവും പുറത്തു പറഞ്ഞിട്ടില്ല. അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നാലെ ഡെപ്യൂട്ടി ഗതാഗത മന്ത്രി ആൻഡ്രി നികിറ്റിനെ പകരക്കാരനായി പ്രഖ്യാപിച്ചു. സംഭവത്തിന്റെ സത്യം അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണ സമിതി അറിയിച്ചു.
2024 മെയ് മാസത്തിലാണ് സ്റ്റാരോവോയിറ്റ് ഗതാഗത മന്ത്രിയായി നിയമിതനായത്. ഗതാഗത മന്ത്രിയാകുന്നതുവരെ സ്റ്റാരോവോയിറ്റ് ഏകദേശം ആറ് വർഷത്തോളം കുർസ്ക് മേഖലയുടെ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു അപ്രതീക്ഷിത ആക്രമണത്തിലൂടെ ഉക്രേനിയൻ സൈന്യം ഈ പ്രദേശം ഭാഗികമായി പിടിച്ചെടുത്തു. മോസ്കോയ്‌ക്ക് അടുത്തിടെയാണ് ഉക്രേനിയൻ സൈന്യത്തെ ഇവിടെ നിന്നും തുരത്താൻ കഴിഞ്ഞത്.