കോഴിക്കോട്: താമരശേരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ന്യൂട്രീഷൻ പൗഡറിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ജൂലൈ മൂന്നിനാണ് നിധീഷ് സൂപ്പർമാർക്കറ്റിൽ നിന്ന് ന്യൂട്രീഷൻ പൗഡർ വാങ്ങിയത്. 2026 വരെ കാലാവധിയുണ്ടെന്ന് കവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പാലിൽ കലക്കി കഴിച്ച നിധീഷിന്റെ കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. വിവരം സൂപ്പർ മാർക്കറ്റിനെ അറിയിച്ചപ്പോൾ കമ്പനിക്കെതിരെ പരാതി നൽകാനാണ് അവർ ആവശ്യപ്പെട്ടത്. ഉടൻ തന്നെ നിയമനടപടിയിലേക്ക് കടക്കുമെന്ന് നിധീഷ് പറഞ്ഞു.