മഹാഭാരതം സിനിമയെ കുറച്ച് പങ്കുവച്ച് ബോളിവുഡ് നടൻ ആമിർ ഖാൻ. മഹാഭാരതം തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണെന്നും രക്തത്തിൽ അലിഞ്ഞുചേർന്ന കഥയാണെന്നും ആമിർ ഖാൻ പറഞ്ഞു. ചിത്രത്തെ കുറിച്ച് നേരത്തെയും നിരവധി അപ്ഡേറ്റുകൾ ആമിർ പങ്കുവച്ചിരുന്നു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
“മഹാഭാരതത്തിന്റെ വർക്കുകൾ ഓഗസ്റ്റിൽ ആരംഭിക്കും. നിരവധി ഭാഗങ്ങളായായിരിക്കും സിനിമ പുറത്തിറങ്ങുന്നത്. ഒരു ഭാഗത്തിൽ പറഞ്ഞുതീർക്കാൻ സാധിക്കില്ല. പുതുമുഖങ്ങളായിരിക്കും ചിത്രത്തിൽ കൂടുതലും ഉണ്ടാവുക. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്ക് സിനിമയ്‌ക്കായി വേണ്ടത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് തന്റെ താരങ്ങളെന്നും” ആമിർ ഖാൻ പറഞ്ഞു.
മഹാഭാരതത്തിൽ ശ്രീകൃഷ്ണന്റെ കഥാപാത്രം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. കൃഷ്ണന്റെ കഥാപാത്രം എനിക്ക് പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.