വെറും ഏഴാം ക്ലാസ്; 2015ൽ ദുബായിൽ വച്ച് നസ്രിനായി; ചങ്കൂർ ബാബയുടെ കാമുകി; യുപി മതപരിവർത്തന റാക്കറ്റിലെ പ്രധാനി

Published by
Janam Web Desk

ലക്നൗ: യുപി മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയുടെ കൂട്ടാളി നസ്രീൻ എന്ന നീതു റോഹ്റയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബൽറാംപൂരിലെ ആഢംബര ബം​ഗ്ലാവിൽ ചങ്കൂർ ബാബയും നീതുവും ഭാര്യഭ‍ർത്താക്കൻമാരെ പോലെയാണ് താമസിച്ചിരുന്നത്.

ചങ്കൂർ ബാബയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും കണ്ടെത്തിയ 106 കോടി ​ഗൾഫിൽ നിന്നും എത്തിയതാണെന്ന് യുപി എടിഎസ് കണ്ടെത്തിയിരുന്നു. 2014 നും 2019 നും ഇടയിൽ വെറും അഞ്ച് വർഷത്തിനുള്ളിൽ, നീതു 19 തവണ യുഎഇയിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2015 ൽ ദുബായിൽ വെച്ചാണ് നീതു ഇസ്ലാം മതം സ്വീകരിച്ചത്. വിദേശത്ത് മതം മാറിയതിന്റെ രേഖകളും എടിഎസ് കണ്ടെത്തിയിട്ടുണ്ട്..

ഏഴാം ക്ലാസാണ് നീതുവിന്റെ വിദ്യാഭ്യാസം. ബൽറാംപൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിലെ അംഗമാണ് നീതു.  വിവാഹശേം ഭർത്താവ് നവീൻ റോഹ്റയോടൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും യുവതി ​ഗർഭം ധരിച്ചില്ല. അതിനിടെയാണ് ചങ്കൂ‍ർ ബാബയുടെ അടുത്തേക്ക് ഇവർ എത്തുന്നത്.  പിന്നാലെ നീതു ഇസ്ലാം മതം സ്വീകരിച്ച് നസ്രീൻ ആയി. അതുപോലെ നവീൻ  ജമാലുദ്ദീനും ആയി. ​പിന്നീട് ജമാലുദ്ദീൻ ചങ്കൂ‍ർ ബാബയുടെ അടുത്ത സഹായിയും ഡ്രൈവറുമായി.

നീതുവാണ് പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ കണ്ടെത്തിയിരുന്നത്. അവരോട് സൗഹൃദം സ്ഥാപിച്ച് സഹായം വാഗ്ദാനം നൽകും. മുസ്ലീമായതിനുശേഷമാണ് തന്റെ ജീവിതം മാറിയെന്ന് യുവതി പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കും. നിരവധി യുവതികളെ നീതു മുഖേനെ റാക്കറ്റിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം.

 

 

Share
Leave a Comment