കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര പരാമർശം. ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.
കൊട്ടാക്കര സ്വദേശിനിയും ഷാർജയിൽ എച്ച് ആർ മാനേജറുമായ വിപഞ്ചിക മണിയനും(33)മകൾ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്ചയാണ് ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭർത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാൾ ഷാർജയിൽ എഞ്ചിനിയറാണ്.
ഭർത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പിൽ പറയുന്നു. ഭർതൃപിതാവ് മോഹനൻ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്.
കല്യാണം ആഢംബരമായി നടത്തിയില്ലെന്ന് പറഞ്ഞാണ് പീഡനം തുടങ്ങിയത്. കാർ നൽകിയില്ല സ്ത്രീധനം കുറഞ്ഞുപോയി എന്ന് പറഞ്ഞ്. കൊല്ലാക്കൊല ചെയ്യുകയായിരുന്നു. പെൺകുട്ടി ജനിച്ചതിന് ശേഷം വിവാഹമോചനം ആവശ്യപ്പെടാൻ തുടങ്ങിയത്.
തനിക്ക് ജീവിച്ച് മതിയായിട്ടില്ലെന്നും കുഞ്ഞിന്റെ ചിരി കണ്ട് മതിയായില്ലെന്നും കുറപ്പിൽ പറയുന്നുണ്ട്. എന്നിട്ടും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായി. എന്റെയോ കുഞ്ഞിന്റെയോ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ലെന്നും കൊലയാളികളെ ഒരിക്കലും വെറുതെ വിടരുതെന്നും കുറിപ്പിൽ പറയുന്നു.
നിതീഷിനും കുടുംബത്തിനും എതിരെ വിദേശകാര്യമന്ത്രാലയം, മുഖ്യമന്ത്രി, റൂറൽ എസ്പി എന്നിവർക്ക് കുടുംബം പരാതി നൽകി.















