ഭോപ്പാൽ: ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണം ചെയ്ത് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. നേരിട്ടെത്തിയാണ് മുഖ്യമന്ത്രി സൈക്കിളുകൾ വിതരണം ചെയ്തത്. ഭോപ്പാലിലെ കമല നെഹ്റു സന്ദീപനി സ്കൂളിലെത്തിയാണ് മുഖ്യമന്ത്രി വിദ്യാർത്ഥികളെ കണ്ടത്.
പ്ലസ്ടൂവിന് ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ 75 ശതമാനം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് 94,000 ലാപ്ടോപ്പുകൾ വിതരണം ചെയ്തിരുന്നു. പ്ലസ്ടൂവിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 235.58 കോടിയുടെ ലാപ്ടോപ് ഗ്രാന്റുകൾ മുഖ്യമന്ത്രി കൈമാറിയിരുന്നു. ഇത് ഒരു കുട്ടിക്ക് 25,000 രൂപ നിരക്കിൽ ലഭ്യമാവും.