തിരുവനന്തപുരം: എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കേരള എൻ സി സി ബറ്റാലിയൻ സംഘടിപ്പിച്ച സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC 2025) സമാപിച്ചു.
ജൂലൈ 2 ന് ആരംഭിച്ച ക്യാമ്പിൽ 500 ലധികം കേഡറ്റുകൾ പങ്കെടുത്തു. ക്യാമ്പ് കമാൻഡന്റ് കേണൽ ജെ ചൗധരി, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ് മേജർ ആനന്ദ് സിഎസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഫയറിംഗ് പരിശീലനം, മോക്ക് ഡ്രില്ലുകളുടെ പരിശീലനം, മികച്ച കേഡറ്റുകളുടെ തിരഞ്ഞെടുപ്പ് എന്നിവ നടന്നു.
സൈബർ സുരക്ഷ (കേരള പോലീസ്), ന്യൂക്ലിയർ പവർ (കൂടംകുളം ശാസ്ത്രജ്ഞർ), സാമ്പത്തിക പരിജ്ഞാനം (ഐസിഐസിഐ ബാങ്ക്), ആയുർവേദം (പങ്കജകസ്തൂരി ഹോസ്പിറ്റൽ) എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നു. “ഇന്ത്യൻ ആർമിയിലും എസ്.എസ്.ബി-യിലും ചേരുക” എന്ന വിഷയത്തിൽ നടത്തിയ പ്രത്യേക സെഷൻ സംഘടിപ്പിച്ചിരുന്നു
കൂടാതെ തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സ്റ്റേഷൻ, കേരള സ്റ്റേറ്റ് സയൻസ് & ടെക്നോളജി മ്യൂസിയം എന്നിവയും കേഡറ്റുകൾ സന്ദർശിച്ചിരുന്നു.















