ആയിരത്തിലേറെ പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തിയ ചൈനീസ് ക്രോസ് ഡ്രസ്സർ അറസ്റ്റിൽ. രഹസ്യമായി ചിത്രീകരിച്ച വീഡിയോകൾ ഇയാൾ ഓൺലൈനിൽ പണത്തിന് വിൽക്കുകയും ചെയ്തു. ജിയാവോ എന്നറിയപ്പെടുന്ന 38-കാരനാണ് പ്രതി. ജിയാങ്സു പ്രവിശ്യ സ്വദേശിയാണ്. മുറിയിൽ രഹസ്യ ക്യാമറ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു വീഡിയോക്ക് 140 യുവാൻ( ഏകദേശം 1700 രൂപ) എന്ന നിരക്കിലാണ് വില്പന നടത്തിയത്.
ഇരകളിലൊരാൾ വീഡിയോ കണ്ടതോടെയാണ് വിവരം പുറത്തായതും പൊലീസ് അറിഞ്ഞതും. 1691 പുരുഷന്മാരുമായി ലൈംഗിക ബന്ധം പുലർത്തിയെന്നാണ് ഇയാളുടെ വാദം. ഉദ്യോഗസ്ഥരിൽ ഇതിൽ അതിശയോക്തിയുണ്ടാക്കി. ഇതിൽ നിന്ന് എത്ര ലാഭമുണ്ടാക്കിയെന്നാണ് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല.
പുരുഷനെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്കും വിഗ്ഗും ധരിക്കും. കൂടാതെ വലിയ രീതിയിൽ മേക്കപ്പ് ഇടുകയും നീളമുള്ള പാവാട ധരിക്കുകയും ചെയ്യു. ശബ്ദം മാറ്റി പുരുഷന്മാരെ കബളിപ്പിക്കുന്നതും ഇയാളുടെ രീതിയാണ്. എന്നാൽ ഇയാൾ ക്രോസ് ഡ്രസ്സർ ആണെന്ന് ചിലർ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച (ജൂലൈ 6) ചൈനീസ് മൈക്രോ-ബ്ലോഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വൈറലായി, കുറഞ്ഞത് 200 ദശലക്ഷം പേർ ഇത് കണ്ടു. ചില പുരുഷന്മാരെ അവരുടെ സുഹൃത്തുക്കളും കുടുംബങ്ങളും തിരിച്ചറിഞ്ഞു. ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിമരുന്നിട്ടുണ്ട്.
ക്രോസ് ഡ്രസ്സിംഗ്
കാലങ്ങളായി പിന്തുടരുന്ന വസ്ത്രധാരണശൈലികൾക്ക് വിരുദ്ധമായി എതിർലിംഗത്തിലുളളവരുടെ വസ്ത്രം ധരിക്കുന്ന രീതിയാണ് ക്രോസ് ഡ്രസ്സിംഗ്. മാനസികമായി ലഭിക്കുന്ന ആനന്ദത്തിന് വേണ്ടി എതിർലിംഗക്കാരുടെ വസ്ത്രം ധരിക്കുന്ന ചിലരുണ്ട്. സെക്ഷ്വൽ ഫെറ്റിഷസത്തിന്റെ ഭാഗമായുളള ഈ വസ്ത്രധാരണം ട്രാൻസ്‌വെസ്റ്റിസം എന്നാണ് അറിയപ്പെടുന്നത്.