കാസര്‍ഗോഡ്: ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങൾ വിദ്യാർഥികളിലെത്തിക്കുന്നതിനെ അപഹസിച്ച് സിപി എം. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ നടന്ന ഗുരുപൂജയെയാണ് സിപിഎം അപഹസിക്കുന്നത്. വിദ്യാർഥികൾ അധ്യാപകരുടെ കാലിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് സിപിഎം വികലമായി ചിത്രീകരിച്ച് വിവാദമാക്കിയത്. ഗുരുപൂർണിമ ദിനത്തിലായിരുന്നു വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചത്.
28 വർഷമായി പ്രവർത്തിക്കുന്ന സ്കൂളിൽ വിരമിച്ച 28 അധ്യാപകരെ ആദരിക്കുന്നതായിരുന്നു ചടങ്ങ്. മുൻ വർഷങ്ങളിലും അധ്യാപകരെയും രക്ഷിതാക്കളെയുമെല്ലാം ആദരിക്കുന്ന ചടങ്ങുകൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.
ഗുരുപൂജ നടത്തിയതിലാണ് പ്രതിഷേധവുമായി എസ്എഫ്‌ഐയും രംഗത്തെത്തി. അതേസമയം, വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഗുരുപൂര്‍ണിമാ ദിനത്തില്‍ ഇത്തരം ചടങ്ങ് നടത്തുന്നത് പതിവാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.
ഗുരുപൂര്‍ണിമാ ദിനത്തിലെ പാദപൂജ സമൂഹമാധ്യമങ്ങളിലൂടെ സ്‌കൂള്‍ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെയാണ് എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചടങ്ങ് തുടരുമെന്നാണ് വിദ്യാനികേതന്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.















