വിവാദങ്ങൾക്കൊടുവിൽ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ജാനകി എന്ന പേര് ഉൾപ്പെടെ എട്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ പതിപ്പ് കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ റീ സെൻസറിംഗിന് സമർപ്പിച്ചത്.
അനുമതി ലഭിച്ചതോടെ അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രദർശനം ഉണ്ടാകുമെന്നാണ് വിവരം. സിനിമയുടെ പേര് ജാനകി വി എന്നാക്കിയിട്ടുണ്ട്. സിനിമയിൽ ജാനകി എന്ന പരാമർശിക്കുന്ന സ്ഥലങ്ങളിലെല്ലാം മ്യൂട്ട് ചെയ്തു. ചിത്രത്തിന്റെ കോടതിയിലെ ക്രോസ് വിസ്താര രംഗത്തിൽ ജാനകി എന്ന് പരാമർശിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ചുള്ള റീ എഡിറ്റിംഗ് പൂർത്തിയാക്കി റീസെൻസറിംഗിന് സമർപ്പിച്ചത്. ചിത്രത്തിന്റെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചതോടെ വിഷയം സമവായത്തിലെത്തുകയായിരുന്നു.