തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രിക്ക് പലകാര്യങ്ങളിലും അറിവില്ലാത്തതുപോലെ ഗുരുപൂജയിലും വേണ്ടത്ര അറിവില്ലെന്നു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകൾ ഭാരതീയവും, സനാതന പാരമ്പര്യത്തോടുമുള്ള അവഗണന യാണെന്നും അദ്ദേഹം പറഞ്ഞു.
“ഗുരുപൂർണ്ണിമയുടെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ്. ഗുരുപൂജ ചെയ്യുന്ന വ്യക്തിയെ അല്ല, ഗുരുവിനെ ഈശ്വരതുല്യമായി കണ്ടാണ് പൂജിക്കുന്നത്. മറ്റു പല മതങ്ങളിലും ഇതിന് സമാനമായിട്ടുള്ള ആചാരങ്ങൾ നടക്കുന്നുണ്ട് വിദ്യാഭ്യാസ മന്ത്രിക്ക്
അതും തെറ്റാണെന്ന് പറയേണ്ടിവരും.ഭാരതീയമായ എല്ലാത്തിനോടുമുള്ള കമ്മ്യൂണിസ്റ്റുകാരുടെ അവജ്ഞയും എതിർപ്പുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. സ്വന്തം നാടിന്റെ പാരമ്പര്യത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത ഒരാൾ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുവാനുള്ള യോഗ്യതയുണ്ടോ എന്നതാണ് ചോദിക്കേണ്ടത്. സെലക്ടീവായ നിലപാടുകൾ സ്വീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയായി വി ശിവൻകുട്ടി മാറി.ഈ ഇരട്ടത്താപ്പ് കേരള സമൂഹം മനസ്സിലാക്കും.”വി മുരളീധരൻ പറഞ്ഞു