പട്ന: ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ഷെയ്കപുരിലെ ബിജെപി നേതാവ് സുരേന്ദ്ര കെവാട്ടാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപോരാണ് ആക്രമണം നടത്തിയത്. കൃത്യത്തിന് ശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു. പ്രമുഖ വ്യവസായി ഗോപാൽ ഖേംകയുടെ കൊലപാതകത്തിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് വീണ്ടുമൊരു കൊലപാതകം റിപ്പോർട്ട് ചെയ്യുന്നത്.
നാല് വെടിയുണ്ടകളാണ് സുരേന്ദ്രന്റെ ശരീരത്തിൽ തുളച്ചുകയറിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നുവരികയാണ്. പ്രതികൾക്കായി വിവിധയിടങ്ങളിൽ തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
ജൂലൈ നാലിനാണ് കാറിൽ ഉറങ്ങുകയായിരുന്ന ഗോപാൽ ഖോകയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഗോപാൽ ഖേംകയുടെ കൊലപാതകത്തിൽ ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.