കൊച്ചി: നഗരത്തിൽ വൻ തീപിടിത്തം. എറണാകുളം നോർത്ത് പാലത്തിന് സമീപമുള്ള ഫർണിച്ചർ കട പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകമുണ്ടായത്.
കൊച്ചിയിലെ വിവിധ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫർണിച്ചർ കട പ്രവത്തിക്കുന്ന കെട്ടിടത്തിന് സമീപം മൂന്ന് പെട്രോൾ പമ്പുകളും മെട്രോ സ്റ്റേഷനും ഹോട്ടലുകളുമുണ്ട്. പെട്ടെന്ന് തീ അണ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
ഷോട്ട് സർക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. യൂസ്ഡ് ഫർണിച്ചറുകളാണ് ഇവിടെ പ്രധാനമായും വിൽക്കുന്നത്. ഞായറാഴ്ചയായതിനാൽ കട അവധിയായിരുന്നു. എന്നാൽ കടയുടമ കടയിൽ എത്തി രാത്രി 10.30 ഓടെയാണ് മടങ്ങിയത്. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് പോയത്. മോഷണശ്രമത്തിനിടയിൽ തീ പിടിച്ചതാകാമെന്നാണ് കരുതുന്നത്. മുൻപ് രണ്ട് തവണ മോഷണ ശ്രമമുണ്ടായിരുന്നുവെന്നും കടയുടമ പറഞ്ഞു.