തിരുവനന്തപുരം: ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യചെയ്യാൻ ശ്രമിച്ചു. ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ എസ്എറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
16,15,12 വയസുള്ള പെൺകുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളേജിലെ പതിനാലാം വാർഡിലാണ് രണ്ട് കുട്ടികൾ നിരീക്ഷണത്തിലുള്ളത്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലാണ് ശ്രീചിത്ര ഹോം പ്രവർത്തിക്കുന്നത്.
ഇവിടെയുള്ള മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടികളുടെ പരാതി. വിഷയം ശ്രീചിത്രാ ഹോമിലെ അധികാരികളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.















