ന്യൂഡൽഹി: തിരുപ്പതി സ്റ്റേഷന് സമീപത്ത് ഹിസാർ എക്സ്പ്രസിന്റെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. ഉച്ചയ്‌ക്ക് 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രാജസ്ഥാനിൽ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്നു ട്രെയിനിനാണ് തീപിടിച്ചത്.
സംഭവസമയത്ത് യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. റെയിൽവേ അധികൃതർ പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.