ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇസ്കോൺ രഥയാത്രയ്ക്കിടെ മുട്ട എറിഞ്ഞ സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഭാരതം. പ്രവൃത്തി നിന്ദ്യവും സാമൂഹിക ഐക്യത്തിനെതിരെന്നും ഭാരതം ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കനേഡിയൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആഘോഷങ്ങൾ സാമൂഹിക ഐക്യത്തിന്റെ പ്രതീകങ്ങളാണ്. ഇതിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കർശന നടപടി വേണമെന്നും വിദേശകാര്യ വക്താവ് രൺധീപ് ജയ്സ്വാൾ പറഞ്ഞു.
ഇസ്‌കോണിന്റെ 53-ാമത് വാർഷിക രഥയാത്രയാണ് ടൊറന്റോയിൽ നടന്നത്. രഥയാത്ര കടന്നു പോകുന്നതിനിടെ സമീപത്തെ ഫ്ലാറ്റുകളിൽ നിന്നും മുട്ടയറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ ആഗോള തലത്തിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്.















