ബെംഗളൂരു: കർണാടക ബെലഗാവിയിൽ ചിക്കൻപീസ് അധികമായി ചോദിച്ചതിന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വിനോദ് മാലഷെട്ടിയാണ് കൊല്ലപ്പെട്ടത്. വിത്തൽ ഹരുഗോപ്പിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച വിവാഹ ആഘോഷത്തിനിടെയായിരുന്നു സംഭവം. യാരഗട്ടി സ്വദേശി അഭിഷേകിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ സന്തോഷത്തിൽ അഭിഷേക് സുഹൃത്തുക്കൾക്കായി പ്രത്യേക പാർട്ടി നടത്തിയിരുന്നു.
എല്ലാവരും ചേർന്ന് മദ്യപിച്ച ശേഷമാണ് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. ഇതിനിടെ ചിക്കൻ പീസ് കുറഞ്ഞ് പറഞ്ഞ് ഇവർ തമ്മിൽ തർക്കം തുടങ്ങി. വാക്കേറ്റം രൂക്ഷമായെന്നും പ്രകോപിതനായി വിത്തൽ വിനോദിന്റെ വയറ്റിൽ കുത്തിയെന്നും പൊലീസ് പറഞ്ഞു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ വിനോദ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.