ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം താരങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞു. ഞങ്ങളുടെ ലോകം മാറിയിരിക്കുകയാണ്. ഞങ്ങൾക്കൊരു പെൺകുഞ്ഞ് പിറന്നിരിക്കുന്നുവെന്നും സിദ്ധാർത്ഥ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മുംബൈയിലെ ഗാർഗാവിലുള്ള റിലയൻസ് ആശുപത്രിയിലാണ് കിയാര അദ്വാനി പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി വരാൻ പോകുന്നുവെന്ന് ദമ്പതികൾ പ്രഖ്യാപിച്ചത്.















